വളർത്തുമൃഗങ്ങളുമായി ധർണ

Friday 08 October 2021 2:25 AM IST

വിതുര : ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് തൊളിക്കോട് പഞ്ചായത്തിലെ മലയടി മൃഗാശുപത്രിക്കു മുന്നിൽ വളർത്തു മൃഗങ്ങളോടൊപ്പം കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ചേർന്ന് ധർണ നടത്തി.പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറും കോൺഗ്രസ് പനക്കോട് മണ്ഡലം പ്രസിഡന്റുമായ എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ, ഡി.സി.സി മെമ്പർ മുബാറക് സിദ്ധിഖ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷെമി ഷംനാദ്, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പൊൻപാറ സതി, കോൺഗ്രസ് നേതാക്കളായ കെ.എൻ. അൻസർ,രഘുനാഥൻ ആശാരി,സുവർണ്ണകുമാർ,തൊളിക്കോട് ഷംനാദ്,പ്രതാപൻ,ചെട്ടിയാംപാറഷിബു, പ്രശാന്ത്ചെരുപ്പാണി, രത്നാകരൻ കാണി എന്നിവർ പങ്കെടുത്തു.