1698 പേര്‍ക്ക് കൂടി കൊവിഡ്, 1846 രോഗമുക്തർ
Friday 08 October 2021 2:42 AM IST
തൃശൂർ: ജില്ലയിൽ 1,698 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു.1,846 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,127 ആണ്. തൃശൂർ സ്വദേശികളായ 63 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,00,212 ആണ്. 4,90,234 പേർ രോഗമുക്തരായി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.08%.
സമ്പർക്കം വഴി 1,686 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ട് പേർക്കും ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.