പുത്തൻലുക്കിൽ മോഹൻലാൽ, എലോണിന്റെ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
Friday 08 October 2021 9:17 PM IST
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന എലോണിന്റെ ലൊക്കേഷൻ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു..
സമീപകാല ചിത്രങ്ങളിൽ നിന്നു വേറിട്ട ലുക്കിലാണ് മോഹൻലാലിനെ വീഡിയോയിൽ കാണാവുന്നത്. . ചിത്രത്തിന്‍റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസാണ് പുറത്തുവിട്ടത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.
രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്.