മന്ത്രിപുത്രൻ അകത്ത്, ആശിഷിനെ ചോദ്യം ചെയ്‌തത് 12 മണിക്കൂർ, മൊബൈൽ ഫോൺ പിടിച്ചെടുത്തു

Sunday 10 October 2021 12:19 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​വ്യാ​പ​ക​മാ​യ​ ​പ്ര​തി​ഷേ​ധ​ത്തി​നും​ ​സു​പ്രീം​ ​കോ​ട​തി​യു​ടെ​ ​ഇ​ട​പെ​ട​ലി​നും​ ​ഇ​ട​യാ​ക്കിയ ല​ഖിം​പൂ​ർ​ ​കൊ​ല​ക്കേ​സി​ൽ​ ​പ്ര​തി​യും​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​സ​ഹ​മ​ന്ത്രി​ ​അ​ജ​യ് ​മി​ശ്ര​യു​ടെ​ ​മ​ക​നു​മാ​യ​ ​ആ​ശി​ഷ് ​മി​ശ്ര​യെ​ ​പ​ന്ത്ര​ണ്ട് ​മ​ണി​ക്കൂ​റോ​ളം​ ​ചോ​ദ്യം​ ​ചെ​യ്ത​ശേ​ഷം​ ​രാ​ത്രി​ ​പ​ത്തേ​മു​ക്കാ​ലോ​ടെ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ക​ർ​ഷ​ക​ ​ജാ​ഥ​യി​ലേ​ക്ക് ​വാ​ഹ​ന​മി​ടി​ച്ചു​ ​ക​യ​റ്റി​ ​നാ​ലു​ ​പേ​രെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ​ ​പ​ങ്കു​ണ്ടെ​ന്ന​ ​കേ​സി​ലാ​ണ് ​അ​റ​സ്റ്റ്. കൊലക്കുറ്റം ചുമത്തി.

മു​ഖം​ ​മ​റ​ച്ച് ​‌​രാ​വി​ലെ​ 10.40​ന് ​പി​ൻ​വാ​തി​ലി​ലൂ​ടെ​ ​ല​ഖിം​പൂ​ർ​ ​ഖേ​രി​യി​ലെ​ ​ക്രൈം​ബ്രാ​ഞ്ച് ​ഓ​ഫീ​സി​ൽ​ ​എ​ത്തി​യ​ ​ആ​ശി​ഷ് ​മി​ശ്ര​യെ​ ​ഡി.​ഐ.​ജി​ ​ഉ​പേ​ന്ദ്ര​ ​അ​ഗ​ർ​വാ​ളി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​അ​തേ​സ​മ​യം,​ ​മ​ന്ത്രി​ ​ആ​ജ​യ് ​മി​ശ്ര​ ​സ്ഥ​ല​ത്തെ​ ​പാ​ർ​ട്ടി​ ​ഒാ​ഫീ​സി​ൽ​ ​പ്ര​മു​ഖ​ ​അ​ഭി​ഭാ​ഷ​ക​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​ന്ന​ ​തി​ര​ക്കി​ലാ​യി​രു​ന്നു.ഒ​ക്ടോ.​മൂ​ന്നി​ന് ​സം​ഭ​വ​ ​സ്ഥ​ല​ത്ത് ​ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​ ​വാ​ദ​ത്തി​ൽ​ ​ഉ​റ​ച്ചു​നി​ന്ന​ ​ആ​ശി​ഷ് ​മി​ശ്ര​യ്ക്ക്,​ ​അ​ന്ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം​ 2.36​ ​നും​ 3.30​നു​മി​ട​യി​ൽ​ ​എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.കൊ​ല​പാ​ത​കം,​ ​ഗൂ​ഢാ​ലോ​ച​ന,​ ​കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ​ ​വാ​ഹ​നം​ ​ഓ​ടി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പു​ക​ൾ​ ​ചേ​ർ​ത്താ​ണ് ​കേ​സ്. കൊ​ല​പാ​ത​ക​ ​കേ​സി​ൽ​ ​പ്ര​തി​യാ​യി​ട്ടും​ ​സ​മ​ൻ​സ് ​വീ​ട്ടി​ലൊ​ട്ടി​ച്ച് ​കാ​ത്തി​രു​ന്ന​ ​പൊ​ലീ​സി​നെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സു​പ്രീം​ ​കോ​ട​തി​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ചി​രു​ന്നു. ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ന് ​ഹാ​ജ​രാ​കാ​ൻ​ ​ന​ൽ​കി​യ​ ​ര​ണ്ടാ​മ​ത്തെ​ ​സ​മ​ൻ​സ് ​പ്ര​കാ​ര​മാ​ണ് ​ആ​ശി​ഷ് ​മി​ശ്ര​ ​എ​ത്തി​യ​ത്. ക​ർ​ഷ​ക​ർ​ ​കൊ​ല്ല​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​സ്ഥ​ല​ത്തു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​മ​റ്റ് ​അ​ഞ്ചു​പേ​ർ​ ​മ​രി​ച്ചി​രു​ന്നു.

പങ്കില്ലെന്ന് കാട്ടാൻ വീഡിയോ ക്ലിപ്പിംഗ്

സംഭവ സമയത്ത് താൻ കാറിൽ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ 10 വീഡിയോ ക്ലിപ്പിംഗുകളും സത്യവാങ്മൂലവും ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാക്കി. ഗുസ്തി മത്സരത്തിന്റെ സംഘാടകനായി തിരക്കിലായിരുന്നുവെന്ന് തെളിയിക്കാനാണ് ഒരു വീഡിയോ.

അന്ന് 2.36 നും 3.30നുമിടയിൽ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയില്ല.

റിപ്പോർട്ട് തേടി ന്യൂനപക്ഷ കമ്മിഷൻ

സംഭവത്തെക്കുറിച്ച് മൂന്നു ദിവസത്തിനകം റിപ്പോർട്ട് നല്കാൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ അദ്ധ്യക്ഷൻ സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര യു.പി. സർക്കാരിനോട് ആവശ്യപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദർശിച്ചു.

അജയ് മിശ്രയെ അറസ്റ്റ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ദു കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെ വസതിയിൽ നടത്തിവന്ന മൗനവ്രതം അവസാനിപ്പിച്ചു.