വിവാഹത്തിന് പാന്റ്സ്യൂട്ട് ധരിച്ചതിന് ട്രോൾ,​ സ്യൂട്ടിനൊപ്പം സാരി ധരിച്ച് ഗർഭകാല ഫോട്ടോഷൂട്ടുമായി മറുപടി

Sunday 10 October 2021 12:01 AM IST

വിവാഹത്തിന് പാന്റ് സ്യൂട്ട് ധരിച്ചെത്തിയതിന് നിരവധി ട്രോളിനും വിമർശനങ്ങൾക്കും ഇരയായിരുന്നു സഞ്ജന റിഷി എന്ന യുവതി. ഇന്ത്യൻ വിവാഹത്തിനും സംസ്കാരത്തിനും ചേരാത്ത വസ്ത്രം ധരിച്ചു എന്ന പേരിൽ രൂക്ഷമായ സൈബർ ആക്രമണമാണ് സഞ്ജന നേരിട്ടത്. ഒരു വർഷത്തിന് ശേഷം തന്റ ഗർഭകാല ഫോട്ടോഷൂട്ടിലൂടെ അതേവസ്ത്രം ധരിച്ച് മറുപടി നൽകുകയാണ് സഞ്ജന.

ഇളംനീലനിറത്തിലുള്ള പാന്റ്സ്യൂട്ട് ധരിച്ചാണ് അന്ന് സഞ്ജന വിവാഹവേദിയിലെത്തിയത്.

വിവാഹദിനത്തിലെ ലുക്ക് പുനരവതരിപ്പിക്കുകയായിരുന്നു സഞ്ജന ഗർഭകാല ഷൂട്ടിൽ ചെയ്തത്.. ഇക്കുറി ബ്ലേസറിനൊപ്പം അലസമായി ധരിച്ച സാരിയും ഉണ്ടായിരുന്നു. . മെറ്റേണിറ്റി ഫോട്ടോഷൂട്ടിനൊപ്പവും സഞ്ജന കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പലരും തന്റെ വിവാഹ വസ്ത്രം ഇന്ത്യൻ രീതിക്ക് വിരുദ്ധമാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് നിങ്ങൾക്കായി ഇക്കുറി ഒരു സാരി ധരിച്ചിരിക്കുന്നു എന്നു പറഞ്ഞാണ് സഞ്ജന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പ്രശംസ നിറഞ്ഞ കമന്റുകൾ മാത്രമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സഞ്ജന കുറിച്ചു.