കാസിം ട്രെയിനിറങ്ങിയത് ബെൽറ്റ് ബോംബ് പോലെ 16 ലക്ഷം രൂപ ചുരുട്ടിയുണ്ടാക്കിയ 'ബെൽറ്റ് നോട്ടുമായി', പൊലീസ് പിടിയിൽ തെളിഞ്ഞത് കള്ളപ്പണ ഇടപാടുകൾ

Sunday 10 October 2021 4:00 PM IST

തിരൂർ : രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ചുരുട്ടി ശരീരത്തിൽ ബെൽറ്റ് പോലെ കെട്ടിവച്ച് എത്തിയ യാത്രികൻ താനൂരിൽ പിടിയിൽ. കോയമ്പത്തൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിനിലെത്തിയ തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് പൊലീസ് പിടികൂടിയത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളാണ് ചുരുട്ടി ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചത്. കണ്ടെടുത്ത നോട്ടുകളുടെ മൂല്യം 16 ലക്ഷമാണെന്ന് പൊലീസ് അറിയിച്ചു.

നിരവധി തവണ കോയമ്പത്തൂരിൽ നിന്നും താൻ കുഴപ്പണം കടത്തിയിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. കുഴൽപ്പണ കേസിൽ മുൻപ് പിടിയിലായതിനാൽ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. എന്നാൽ അടിക്കടി സിം കാർഡ് മാറ്റിയും മൊബൈൽ ഓഫാക്കി വച്ചുമാണ് രക്ഷപ്പെട്ടിരുന്നത്.

Advertisement
Advertisement