യുവതിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു

Monday 11 October 2021 10:00 AM IST

ലക്നൗ : വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ഷീഷ്ഗവിലാണ് സംഭവം. ഇവിടെ ഒരു മദ്രസയിൽ നാല് വർഷം മുൻപ് പഠിക്കാനെത്തിയ യുവതി സഹപാഠിയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇയാൾ അതേ മദ്രസയിൽ അദ്ധ്യാപകനായി ജോലി ലഭിക്കുകയും, യുവതിയുമായുള്ള പ്രണയം തുടർന്ന് പോവുകയും ചെയ്തു. പല പ്രാവശ്യം പീഡനത്തിരയായ യുവതി ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. തുടർന്ന് യുവതി യുവാവിന്റെ വീട്ടിൽ ചെന്നപ്പോൾ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്തതായി പോലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ പറഞ്ഞു.