രാജ്യത്ത് 18,132 കൊവിഡ് രോഗികൾ, മരണം 193

Tuesday 12 October 2021 12:45 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,132 പേർക്ക് കൊവിഡ് ബാധിച്ചു. 21,563 പേർ രോഗമുക്തരായി. 193 പേർ മരിച്ചു. 2,27,347 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,32,93,478 പേർ രോഗമുക്തരായി. 4,50,782 പേരാണ് മരിച്ചത്. 95,19,84,373 പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്. കേരളത്തിലാണ് നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്.