ഈരാറ്റുപേട്ടയിൽ വീണ്ടും യു.ഡി.എഫ്

Tuesday 12 October 2021 12:00 AM IST

കോട്ടയം: അവിശ്വാസത്തിൽ പരാജയപ്പെട്ടെങ്കിലും നഗരസഭാ അദ്ധ്യക്ഷ സ്ഥാനം യു.ഡി.എഫ് നിലനിറുത്തി. യു.ഡി.എഫിലെ സുഹ്റ അബ്ദുൾ ഖാദർ വീണ്ടും അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐ പിന്തുണയോടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് സുഹ്റ‌ രാജിവച്ചത്. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിക്കേണ്ടെന്ന നിലപാടെടുത്ത എൽ.ഡി.എഫ് തിരഞ്ഞെടുപ്പിൽ വിട്ടു നിന്നു.

കഴിഞ്ഞ തവണ എൽ.ഡി.എഫിന് ഒപ്പം ചേർന്ന് വോട്ട് ചെയ്ത കൗൺസിലർ അൻസൽന പരീക്കുട്ടി വീണ്ടും യു.ഡി.എഫിന് ഒപ്പം വന്നു. ഇതോടെ 14-5 എന്ന നിലയിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. 28 അംഗ കൗൺസിലിൽ 9 എൽ.ഡി.എഫ് അംഗങ്ങളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. യു.ഡി.എഫ്, എസ്.ഡി.പി.ഐ അംഗങ്ങളായ 19 പേർ ഹാജരായതോടെ കൗൺസിൽ കൂടാനുള്ള ക്വാറം തികഞ്ഞു. നസീറ സുബൈറായിരുന്നു എസ്.ഡി.പി.ഐ സ്ഥാനാർത്ഥി.

Advertisement
Advertisement