കഥകളിയെ നെഞ്ചേറ്റിയ നടൻ

Monday 11 October 2021 10:06 PM IST

വടക്കാഞ്ചേരി: കഥകളിയെയും, കലാമണ്ഡലത്തെയും തോളോട് ചേർത്ത കലാകാരനായിരുന്നു നടൻ നെടുമുടി വേണു. ഭ്രമം കൊണ്ട് അദ്ദേഹം കഥകളി അഭ്യസിച്ചു. കഥകളി ആസ്വാദകനുമായിരുന്നു. അതുകൊണ്ട് കലാമണ്ഡലത്തിലെ പതിവ് സന്ദർശകനായിരുന്നു.

കലാമണ്ഡലത്തിലെ മിക്ക പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. കലാമണ്ഡലത്തിൽ ചിത്രീകരിച്ച മോഹൻ ലാൽ നായകനായ വാനപ്രസ്ഥം എന്ന സിനിമയുടെ പിന്നിൽ കഥകളിക്കായി പ്രവർത്തിച്ചു. കുട്ടനാട്ടുകാരനായ നെടുമുടി വേണു തെക്കൻ കഥകളിയാണ് അഭ്യസിച്ചത്. കലാമണ്ഡലത്തിലെ തെക്കൻ കഥകളി വിഭാഗം മേധാവിയും പ്രിൻസിപ്പാളുമായിരുന്ന കലാമണ്ഡലം രാജശേഖരനുമായി അടുത്ത ബന്ധം വെച്ചു പുലത്തിയിരുന്നു.

2008ൽ കലാമണ്ഡലം കൂത്തമ്പലത്തിൽ കലാമണ്ഡലം രാജശേഖരന് വീരശൃംഖല നൽകിയ ചടങ്ങിൽ രാജശേഖരനെ ആദരിച്ചതും നെടുമുടി വേണുവായിരുന്നു.

നെടുമുടിയെന്ന മഹാനടന്റെ വിയോഗം സിനിമാലോകത്തിന് മാത്രമല്ല കഥകളി ലോകത്തിനും തീരാനഷ്ടമാണ്

കലാമണ്ഡലം രാജശേഖരൻ

മാ​യാ​ത്ത നെടുമുടി ഓ​ർ​മ്മ​ക​ളി​ൽ​ ​ചേ​ർ​പ്പ്

പ്ര​മോ​ദ് ​ചേ​ർ​പ്പ്

ചേ​ർ​പ്പ്:​ ​താ​ള​ങ്ങ​ളെ​ ​നെ​ഞ്ചോ​ട് ​ചേ​ർ​ത്ത​ ​ചേ​ർ​പ്പു​കാ​ർ​ക്ക് ന​ട​ൻ​ ​നെ​ടു​മു​ടി​ ​വേ​ണു​വി​നെ​ ​മ​റ​ക്കാ​നാ​വി​ല്ല.​ ​നെ​ടു​മു​ടി​ ​വേ​ണു​ ​അ​ഭി​ന​യി​ച്ച​ ​ഏ​താ​നും​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഷൂ​ട്ടിം​ഗ് ​ലൊ​ക്കേ​ഷ​ൻ​ ​ചേ​ർ​പ്പാ​യി​രു​ന്നു.​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​സി.​എ​ൻ.​എ​ൻ​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ന്ന​ ​ഭ​ദ്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സ്ഫ​ടി​കം,​ ​ക​മ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഭൂ​മി​ഗീ​തം,​ ​പെ​രു​വ​നം​ ​ചേ​രി​ക്ക​ലം​ ​കൊ​ട്ടാ​ര​ത്തി​ൽ​ 1982​ ​ൽ​ ​അ​മ്പി​ളി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വീ​ണ​ ​പൂ​വ്,​ ​ഉ​ത്സ​വ​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചാ​ത്ത​ക്കു​ടം​ ​ക്ഷേത്രമടക്കം​ ​ഷൂ​ട്ട് ​ചെ​യ്ത​ ​ആ​ലോ​ലം​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ക്കാ​നാ​യി​ ​നി​ര​വ​ധി​ ​ത​വ​ണ​ പ്രദേശത്തെത്തി​.​ ​ആ​ലോ​ലം​ ​സി​നി​മ​യു​ടെ​ ​ഉ​ത്സ​വ​ ​ഭാ​ഗ​ങ്ങ​ൾ​ ​ചാ​ത്ത​ക്കു​ടം,​ ​ആ​റാ​ട്ടു​പു​ഴ​ ​പ​രി​സ​ര​ത്താ​യി​രു​ന്നു​ ​ഷൂ​ട്ട് ​ചെ​യ്ത​ത്.​ ​നെ​ടു​മു​ടി​ ​വേ​ണു​വെ​ന്ന​ ​മ​ഹാ​ന​ട​ന്റെ​ ​വി​യോ​ഗ​ത്തി​ൽ​ ​ആ​ ​ഓ​ർ​മ്മ​ക​ൾ​ ​മാ​യാ​തെ​ ​കാ​ത്ത് ​സൂ​ക്ഷി​ക്കു​ക​യാ​ണ് ​പ്ര​ദേ​ശ​വാ​സി​ക​ൾ.​ ​മ​റ്റ് ​താ​ര​ങ്ങ​ളാ​യ​ ​മോ​ഹ​ൻ​ലാ​ൽ,​ ​തി​ല​ക​ൻ,​ ​മു​ര​ളി​ ​തു​ട​ങ്ങി​യ​വരും​ ​അ​ക്കാ​ല​ത്ത്​ ​ചേ​ർ​പ്പി​ലെ​ത്തി.