കൊവിഡ് നിരക്ക് താഴോട്ട്
Monday 11 October 2021 10:25 PM IST
തൃശൂർ : ജില്ലയിൽ കൊവിഡ് നിരക്ക് താഴോട്ട്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 639 പേർക്ക് മാത്രം. 1,229 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,206 ആണ്. തൃശൂർ സ്വദേശികളായ 60 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലാണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,04,470 ആണ്. 4,95,588 പേരാണ് രോഗമുക്തരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87% ആണ്.