മോൻസൺ ചെമ്പോലയെ തള്ളി മുഖ്യമന്ത്രി

Tuesday 12 October 2021 12:41 AM IST

തിരുവനന്തപുരം: മോൻസണിന്റെ പക്കൽ നിന്ന് കണ്ടെടുത്ത, ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും അന്വേഷണത്തിൽ വ്യാജമെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ചെമ്പോലയുമായി ബന്ധപ്പെട്ട് പാർട്ടി പത്രം വാർത്ത പ്രസിദ്ധീകരിച്ചതിൽ നടപടിയുണ്ടാകുമോ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പുരാവസ്തു തട്ടിപ്പിന് കൂട്ടുനിന്നവർ ആരായാലും നടപടിയുണ്ടാകും. തട്ടിപ്പിന് വിധേയരായവർ പരാതി നൽകണം. ഏതെങ്കിലും രാഷ്ട്രീയ നേതാവ് പണം കൈമാറുന്ന വേളയിൽ അവിടെ ഉണ്ടായിരുന്നു എന്നു പരാതി ലഭിച്ചാൽ ഗൗരവമായി പരിശോധിക്കും. പൊലീസിന്റെ കൊക്കൂൺ സമ്മേളനത്തിൽ മോൻസൺ പങ്കെടുത്തതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.

ഡി.ജി.പിയായിരിക്കേ, ലോക് നാഥ് ബെഹ്റ തട്ടിപ്പുകാരനായ മോൻസണിന്റെ വീട്ടിൽ പോകാനിടയായ സാഹചര്യം വ്യക്തമല്ല. സന്ദർശനശേഷം മോൻസണെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസിനോട് ബെഹ്റ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് കിട്ടിയ ശേഷമാണ് ഇ.ഡി അന്വേഷണം അവശ്യപ്പെട്ടത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തി കേസന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. വീടിന് നൽകിയ സുരക്ഷ സ്വാഭാവിക നടപടിയാണെന്ന് ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്.

കടലാസ് സംഘടനകളുടെ പേരിൽ കള്ളവിലാസങ്ങളുണ്ടാക്കി ചിലർ തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 ഫാ​ഷ​ൻ​ ​ഗോ​ൾ​ഡ് ത​ട്ടി​പ്പ് ​ന്യാ​യീ​ക​രി​ച്ചു, മു​ഖ്യ​മ​ന്ത്രി​ ​ശ​കാ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​ഘ​ടി​ത​ ​കു​റ്റ​കൃ​ത്യം​ ​ത​ട​യു​ന്ന​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​സം​ബ​ന്ധി​ച്ച​ ​ചോ​ദ്യ​ത്തി​നി​ടെ,​ ​മു​സ്ലിം​ലീ​ഗ് ​മു​ൻ​ ​എം.​എ​ൽ.​എ​ ​എം.​സി.​ ​ക​മ​റു​ദ്ദീ​ൻ​ ​ഉ​ൾ​പ്പെ​ട്ട​ ​ഫാ​ഷ​ൻ​ ​ഗോ​ൾ​ഡ് ​ത​ട്ടി​പ്പി​നെ​ ​ന്യാ​യീ​ക​രി​ച്ച​ ​എ​ൻ.​ ​ഷം​സു​ദ്ദീ​നെ​ ​മു​ഖ്യ​മ​ന്ത്രി​ ​ശ​കാ​രി​ച്ചു.​ ​ഫാ​ഷ​ൻ​ ​ഗോ​ൾ​ഡ് ​ബി​സി​ന​സ് ​ത​ക​ർ​ന്ന​താ​ണെ​ന്നും​ ​സം​ഘ​ടി​ത​ ​കു​റ്റ​കൃ​ത്യ​മ​ല്ലെ​ന്നു​മാ​ണ് ​എ​ൻ.​ ​ഷം​സു​ദ്ദീ​ൻ​ ​പ​റ​ഞ്ഞ​ത്. കു​റ്റ​വാ​ളി​ക​ളെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ഇ​ങ്ങ​നെ​ ​പ​ര​സ്യ​മാ​യി​ ​പു​റ​പ്പെ​ട​രു​ത്.​ ​ആ​ളു​ക​ളെ​ ​വ​ഞ്ചി​ച്ചി​ട്ട് ​ബി​സി​ന​സ് ​ത​ക​ർ​ന്ന​താ​ണ് ​പോ​ലും.​ ​പ​ണം​ ​ത​ട്ടി​യെ​ടു​ത്തി​ട്ട് ​പി​ന്നെ​യും​ ​അ​തി​നെ​ ​ന്യാ​യീ​ക​രി​ക്കാ​ൻ​ ​ന​ട​ക്കു​ക​യാ​ണ്,​ ​നാ​ണം​ ​വേ​ണ്ടേ​ ​എ​ന്നാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​ഇ​തോ​ടെ​ ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ങ്ങ​ൾ​ ​ശ​ബ്ദ​മു​യ​ർ​ത്തി. പ​ര​സ്യ​മാ​യി​ ​ത​ട്ടി​പ്പ് ​ന​ട​ന്നി​ട്ട് ​സ​ഭ​യി​ലെ​ ​ഒ​രം​ഗം​ ​അ​തി​നെ​ ​ന്യാ​യീ​ക​രി​ക്കു​ക​യെ​ന്നാ​ൽ​ ​അ​തി​ന്റെ​ ​അ​ർ​ത്ഥ​മെ​ന്താ​ണെ​ന്നും ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ചൂ​ടാ​യി​ല്ലെ​ങ്കി​ൽ​ ​മ​റ്റെ​ന്തി​ലാ​ണ് ​ചൂ​ടാ​വു​ക​യെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​തി​രി​ച്ച് ​ചോ​ദി​ച്ചു.