കെ.പി.സി.സി പട്ടിക സമർപ്പിക്കാതെ സുധാകരൻ മടങ്ങി

Tuesday 12 October 2021 12:04 AM IST

ന്യൂഡൽഹി: ഡി.സി.സി പട്ടിക തയ്യാറാക്കിയപ്പോഴുണ്ടായ അതേ തർക്കം ആവർത്തിച്ചതിനെ തുടർന്ന് കെ.പി.സി.സി പട്ടിക സമർപ്പിക്കാതെ കെ.സുധാകരൻ കേരളത്തിലേക്ക് മടങ്ങി. സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കളെ ഒരു പരിധി വരെ തൃപ്തിപ്പെടുത്തി തയ്യാറാക്കിയ പട്ടികയുമായി ഡൽഹിയിലെത്തിയ കെ.പി.സി.സി പ്രസിഡന്റിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ താല്പര്യങ്ങൾ കൂടെ പരിഗണിക്കേണ്ടി വന്നതാണ് പട്ടിക സമർപിക്കാനാകാതെ മടങ്ങേണ്ടി വന്നത്. എല്ലാ വിഭാഗങ്ങളെയും പുന:സംഘടനയിൽ പരിഗണിക്കണമെന്ന നിർദ്ദേശമാണ് ഹൈക്കമാൻ്റ് കെ.പി.സി.സി നേതൃത്വത്തിന് നൽകിയത്.

ഡി.സി.സി പുന:സംഘടനയുടെ സമയത്ത് ഉണ്ടായിരുന്ന അതൃപ്തി കെ.പി.സി.സി പുന:സംഘടനയിലുണ്ടാകില്ലെന്നും എല്ലാവരുമായും പ്രശ്നം ചർച്ച ചെയ്തെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.