ചീട്ടുകളി: അഞ്ചുപേർ പിടിയിൽ

Tuesday 12 October 2021 1:53 AM IST

പെരിന്തൽമണ്ണ: പണം വെച്ച് ചീട്ടുകളിച്ച അഞ്ചുപേരെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂർ കെ.എസ്.ഇ.ബി.ക്ക് സമീപം ഒഴിഞ്ഞ കെട്ടിടത്തിന്റെ മറവിൽ ചീട്ടു കളിച്ച കൊളത്തൂർ സ്വദേശികളായ നാലുംകൂടി പറമ്പ് സക്കീർ ഹുസൈൻ (30), കുണ്ടുതോട് മൊയ്തീൻകുട്ടി (47), ചാത്തോലിപറമ്പ് സന്തോഷ് (38), വീരമല സിബി തോമസ് (38), കൂമുള്ളികളം അനിൽകുമാർ (48) എന്നിവരെയാണ് ഇൻസ്‌പെക്ടർ എ.സജിത്തിന്റെ നേതൃത്തിലുള്ള സംഘം പിടികൂടിയത്. 2600 രൂപയും പിടിച്ചെടുത്തു. എസ്.ഐ ടി.കെ ഹരിദാസ്, എസ്.സി.പി.ഒ.മാരായ ബൈജു കുര്യാക്കോസ്, വിനോദ്, രഞ്ജിത്ത്, സി.പി.ഒ.മാരായ പ്രിയജിത്ത്, ജിഷ്ണു, ഹോം ഗാർഡ് ജാഫർ, സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement