ശക്തമായ മഴ: നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു

Tuesday 12 October 2021 2:35 AM IST

കാട്ടാക്കട: മലയോര മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 60 സെന്റീമീറ്റർ വീതം തുറന്നു. നീരൊഴുക്ക് കാരണം മിനിട്ടിൽ നാല് സെന്റീമീറ്റർ വരെ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. മഴ തുടർന്നതോടെ ഇന്നലെ വൈകിട്ടോടെ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നാല് ഷട്ടറുകളും 30 സെന്റീമീറ്റർ കൂടി ഉയർത്തി.

84.750 മീറ്ററാണ് നെയ്യാർ അണക്കെട്ടിലെ പരമാവധി ജല സംഭരശേഷി. നിലവിൽ ജലനിരപ്പ് 84.450 മീറ്ററാണ്. ഷട്ടറുകൾ ഉയർത്തിയതിനാൽ നെയ്യാറ്റിന്റെ താഴ്ന്ന പ്രദേശങ്ങളിലെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു.