ഇത്തരം കാര്യങ്ങളിൽ ചൂടായില്ലെങ്കിൽ പിന്നെന്തിനാണ് ചൂടാവുക: നിയമസഭാംഗത്തെ കണക്കിന് ശകാരിച്ച് മുഖ്യമന്ത്രി

Tuesday 12 October 2021 10:43 AM IST

തിരുവനന്തപുരം: സംഘടിത കുറ്റകൃത്യം തടയുന്ന നിയമനിർമ്മാണം സംബന്ധിച്ച ചോദ്യത്തിനിടെ, മുസ്ലിംലീഗ് മുൻ എം.എൽ.എ എം.സി. കമറുദ്ദീൻ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പിനെ ന്യായീകരിച്ച എൻ. ഷംസുദ്ദീനെ മുഖ്യമന്ത്രി ശകാരിച്ചു. ഫാഷൻ ഗോൾഡ് ബിസിനസ് തകർന്നതാണെന്നും സംഘടിത കുറ്റകൃത്യമല്ലെന്നുമാണ് എൻ. ഷംസുദ്ദീൻ പറഞ്ഞത്.
കുറ്റവാളികളെ സംരക്ഷിക്കാൻ ഇങ്ങനെ പരസ്യമായി പുറപ്പെടരുത്. ആളുകളെ വഞ്ചിച്ചിട്ട് ബിസിനസ് തകർന്നതാണ് പോലും. പണം തട്ടിയെടുത്തിട്ട് പിന്നെയും അതിനെ ന്യായീകരിക്കാൻ നടക്കുകയാണ്, നാണം വേണ്ടേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ശബ്ദമുയർത്തി.

പരസ്യമായി തട്ടിപ്പ് നടന്നിട്ട് സഭയിലെ ഒരംഗം അതിനെ ന്യായീകരിക്കുകയെന്നാൽ അതിന്റെ അർത്ഥമെന്താണെന്നും

ഇത്തരം കാര്യങ്ങളിൽ ചൂടായില്ലെങ്കിൽ മറ്റെന്തിലാണ് ചൂടാവുകയെന്നും മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു.

Advertisement
Advertisement