മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു നെടുമുടി വേണുവെന്ന് പ്രിയദർശൻ

Tuesday 12 October 2021 12:43 PM IST

മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു നെടുമുടി വേണുവെന്ന് സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ. മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു നെടുമുടി വേണു. അത്രയ‌്ക്ക് സ്നേഹമായിരുന്നു അവർതമ്മിൽ. 'നീ എന്നുമുണ്ടാകുമോ എന്റെ കൂടെ?' ഇതായിരുന്നു ഇരുവരും തമ്മിലുള്ള അവസാനത്തെ ഡയലോഗായി ഞാൻ ഷൂട്ട് ചെയ‌്തത്'- പ്രിയദർശൻ പറഞ്ഞു.

ശാശ്വതമായിട്ട് ആളുകൾ നെടുമുടിയെ ഓർക്കും. അടുത്ത ജനറേഷന് വലിയ ഇൻസ്പിറേഷൻ ആകും നെടുമുടി വേണുവെന്നും പ്രിയദർശൻ അനുസ്‌മരിച്ചു.

ഇന്നലെയാണ് ഇന്ത്യൻ സിനിമയുടെ തന്നെ നടനവിസ്‌മയമായിരുന്ന നെടുമുടി വേണു അരങ്ങൊഴിഞ്ഞത്. 73 വയസായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.