കൊവിഡ്: ഇന്നലെ 425 പേർ
Wednesday 13 October 2021 12:00 AM IST
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 425 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4,655 ആയി. 415 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 8.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 370 പേർ രോഗമുക്തരായി.