ജയപ്രകാശ് നാരായണന്റെ 119ാം ജന്മദിനം ആഘോഷിച്ചു
Wednesday 13 October 2021 12:55 AM IST
കടക്കാവൂർ: ജയപ്രകാശ് നാരായൺ സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയപ്രകാശ് നാരായണന്റെ 119ാം ജന്മദിനാം ആഘോഷിച്ചു. കേരളകൗമുദി കിളിമാനൂർ ലേഖകൻ അനീഷ് മനോഹർ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും കേരളകൗമുദി കടക്കാവൂർ ലേഖകനുമായ ഡി. ശിവദാസ് ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. ജയപ്രകാശ് നാരായൺ സെന്റർ സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു. കവി തണുവാനാചാരി, എസ്. രാധാബാബു, ജയപ്രകാശ് നാരായൺ സെന്റർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ശ്രീകുമാർ, ഡോ. അശോക് ശങ്കർ, സന്തോഷ് പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു.