ക​ട​യി​ൽ​ ​നി​ന്നു​ ​പ​ണം​ ​ ക​വ​ർ​ന്ന​ ​യു​വാ​വ് ​പി​ടി​യിൽ

Wednesday 13 October 2021 1:09 AM IST

കൊ​ല്ലം​:​ ​മു​ണ്ട​യ്ക്ക​ൽ​ ​നേ​താ​ജി​ ​ന​ഗ​റി​ലെ​ ​സ്റ്റേ​ഷ​ന​റി​ ​ക​ട​യി​ൽ​ ​നി​ന്നു​ 4,000​ ​രൂ​പ​ ​അ​പ​ഹ​രി​ച്ച​ ​സം​ഘ​ത്തി​ലെ​ ​ഒ​രാ​ൾ​ ​പി​ടി​യി​ൽ.​ ​ഇ​ര​വി​പു​രം​ ​സു​നാ​മി​ ​ഫ്‌​ളാ​റ്റി​ൽ​ ​ബ്‌​ളോ​ക്ക് ​ന​മ്പ​ർ​ 6​ ​ഹൗ​സ് ​ന​മ്പ​ർ​ 7​ ​സ്‌​നേ​ഹ​തീ​രം​ ​സ​ജി​ൻ​ ​നി​വാ​സി​ൽ​ ​ഷി​ജി​ൻ​ഷാ​ജി​യെ​ ​(22​)​ ​ആ​ണ് ​കൊ​ല്ലം​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്. മു​ണ്ട​യ്ക്ക​ൽ​ ​ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​ര​ത്തു​ള്ള​ ​റോ​ബ​ർ​ട്ടി​ന്റെ​ ​സ്റ്റേ​ഷ​ന​റി​ ​ക​ട​യി​ൽ​ ​മോ​ട്ടോ​ർ​ ​സൈ​ക്കി​ളി​ൽ​ ​വ​ന്ന​ ​യു​വാ​ക്ക​ൾ​ ​നാ​ര​ങ്ങാ​വെ​ള​ളം​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​നാ​ര​ങ്ങാ​വെ​ള്ളം​ ​എ​ടു​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ക​ട​യി​ലെ​ ​പ​ണ​പ്പെ​ട്ടി​ ​തു​റ​ന്ന് ​യു​വാ​ക്ക​ളി​ൽ​ ​ഒ​രാ​ൾ​ ​പ​ണം​ ​കൈ​ക്ക​ലാ​ക്കി.​ ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ച​ ​റോ​ബ​ർ​ട്ടി​നെ​ ​ത​ള്ളി​മാ​റ്റി​ ​ഇ​വ​ർ​ ​ബൈ​ക്കി​ൽ​ ​ര​ക്ഷ​പ്പെ​ട്ടു.​ 4000​ ​രൂ​പ​ ​മോ​ഷ​ണം​ ​പോ​യെ​ന്ന​ ​റോ​ബ​ർ​ട്ടി​ന്റെ​ ​പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​തി​ര​ച്ചി​ലി​നൊ​ടു​വി​ൽ​ ​സം​ഘ​ത്തി​ലെ​ ​ഒ​രാ​ളെ​ ​കൊ​ല്ലം​ ​ബീ​ച്ചി​ന് ​സ​മീ​പ​ത്തു​നി​ന്നു​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​കൊ​ല്ലം​ ​ഈ​സ്റ്റ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ആ​ർ.​ ​ര​തീ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​ആ​ർ.​ ​ര​ജീ​ഷ്,​ ​ബാ​ല​ച​ന്ദ്ര​ൻ,​ ​സി.​പി.​ഒ​മാ​രാ​യ​ ​അ​ഭി​ലാ​ഷ്,​ ​സ​ജീ​വ് ​എ​ന്ന​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​യാ​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.