ഇന്ത്യ വാക്സിൻ കയറ്റുമതി പുനരാരംഭിച്ചു

Thursday 14 October 2021 1:50 AM IST

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിറുത്തിവച്ച കൊവിഡ് വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യയിൽ ആവശ്യമുള്ള അളവ് വാക്സിൻ സ്റ്റോക്ക് ഉറപ്പാക്കിയ ശേഷമാണ് കയറ്റുമതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പത്ത് ലക്ഷം ഡോസ് കൊവാക്സിൻ ഇറാനിലേക്കാണ് ആദ്യം കയറ്റി അയച്ചത്. നേപ്പാൾ, ബംഗ്ളാദേശ് തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും ഉടൻ കയറ്റുമതി ചെയ്യും.

കയറ്റുമതി കൂടി ലക്ഷ്യമിട്ട് കൊവിഷീൽഡ്, കൊവാക്സിൻ ഉൽപാദനം വർദ്ധിപ്പിക്കും.

15,823 കൊവിഡ് കേസുകൾ

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്ത് 15,823 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 226 മരണങ്ങൾ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,07,653 പേർ; 214 ദിവസത്തിലെ ഏറ്റവും കുറവ്

Advertisement
Advertisement