രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു, ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ കേരളത്തിൽ, തിരിച്ചടിയായത് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോ?
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 18,987 കൊവിഡ് കേസുകൾ. നിലവിൽ 2.06 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 18,987 കേസുകളിൽ 11,079 പേരും കേരളത്തിൽ നിന്നുള്ളതാണ്.രാജ്യത്ത് കഴിഞ്ഞ ദിവസം 15,823 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതാണ് തിരിച്ചടിയായതെന്ന് വിമർശനം ഉയരുന്നുണ്ട്.
246 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 4,51,435 ആയി ഉയർന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 19,808 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.
13,01,083 സംപിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. 35,66,347 വാക്‌സിൻ ഡോസുകളാണ് ഇന്നലെ നൽകിയത്. ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 96,82,20,997 ആയി ഉയർന്നു.