കേസ് അന്വേഷിക്കാനെത്തിയ എസ് ഐയ്ക്ക് കുത്തേറ്റു,​ പ്രതി പിടിയിൽ

Thursday 14 October 2021 6:22 PM IST

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ എസ്.ഐക്ക് കുത്തേറ്റു. കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.ഐ രാമചന്ദ്രനാണ് കൈക്ക് കുത്തേറ്റത്‌. പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിൽ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പൊലീസ് യൂണിഫോം കണ്ടയുടൻ പ്രതി ആക്രമിക്കുകയായിരുന്നു. മുന്നിൽ നിന്നായിരുന്നു ആക്രമണം. കൊണ്ടോട്ടി സ്റ്റേഷനിലെ ഡ്രൈവറും ഒപ്പമുണ്ടായിരുന്നതായി എസ്.ഐ പറഞ്ഞു. പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐയുടെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.