'എലോൺ' സൈക്കോ ത്രില്ലറോ പ്രതികാര കഥയോ? അമ്പരപ്പിക്കുന്ന ഗെറ്റപ്പിൽ മോഹൻലാൽ, ടീസർ പുറത്ത്

Friday 15 October 2021 11:48 AM IST

മോഹൻലാലിന്റെ അമ്പരപ്പിക്കുന്ന ഗെറ്റപ്പോടു കൂടിയ എലോൺ മൂവിയുടെ ഡയലോഗ് ടീസർ പുറത്ത്. പ്രത്യേക രീതിയിലുള്ള ഹെയർ സ്‌റ്റൈലും തീവ്രമായ നോട്ടവും ആരാധകരെ ആവേശത്തിലാഴ്‌ത്തിയിട്ടുണ്ട്. 'യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്..ദ റിയൽ ഹീറോസ് ആർ ഓൾവേയ്‌സ് എലോൺ' എന്ന ലാലിന്റെ ഡയലോഗ് യൂ ട്യൂബിൽ ട്രെൻഡ് ആവുകയാണ്.


ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകൻ. രാജേഷ് ജയരാമന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസാണ്. ആശീർവാദിന്റെ ബാനറിൽ ഒരുങ്ങുന്ന മുപ്പതാമത് ചിത്രമാണ് എലോൺ. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ്: ഡോൺമാക്സ്, കലാസംവിധാനം: സന്തോഷ് രാമൻ, നിർമ്മാണ നിർവഹണം : സിദ്ദു പനയ്ക്കൽ, സജി ജോസഫ്, നിശ്ചല ഛായാഗ്രഹണം: അനീഷ് ഉപാസന.

എലോണിൽ ഷാജി കൈലാസിന്റെ സഹസംവിധായകനായി മകൻ ജഗനും പ്രവർത്തിക്കുന്നുണ്ട്. അച്ഛന്റെ ചിത്രത്തിൽ മകൻ ഇതാദ്യമാണ്. നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവൽ എന്ന ചിത്രത്തിലും ജഗൻ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.