ഓ മനപ്പെണ്ണേ... ഇത് തമിഴ് വിജയ് സൂപ്പറും പൗർണമിയും

Friday 15 October 2021 2:50 PM IST

ആസിഫ് അലിയും ഐശ്വര്യാ ലക്ഷ്മിയും തകർത്തഭിനയിച്ച വിജയ് സൂപ്പറും പൗർണമിയും ചിത്രത്തിന്റെ തമിഴ് പതിപ്പ് 'ഓ മനപ്പെണ്ണേയുടെ ട്രെയിലർ എത്തി. ഹരീഷ് കല്യാൺ നായകനാവുന്ന ചിത്രത്തിൽ പ്രിയ ഭവാനിശങ്കറാണ് നായിക. തെലുങ്ക് ചിത്രം 'പെല്ലിചോപുളു'വിന്റെ റീമേക്ക് ആണിത്. 'മിത്രോൻ' (2018) എന്ന പേരിൽ ഹിന്ദിയും 'വിജയ് സൂപ്പറും പൗർണ്ണമിയും' (2019) എന്നപേരിൽ മലയാളത്തിലും ചിത്രം നേരത്തേ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

നവാഗതനായ കാർത്തിക് സുന്ദർ ആണ് തമിഴ് റീമേക്ക് ഒരുക്കുന്നത്. അശ്വിൻ കുമാർ, അൻബുതാസൻ, അഭിഷേക് കുമാർ,വേണു അർവിന്ദ്, അനൂഷ് കുരുവിള എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് പി സിനിമാസിന്റെ ബാനറിൽ സത്യനാരായണ കൊനേരു, വർമ്മ പെൺമെറ്റ്സ എന്നിവർ ചേർന്നാണ് നിർമ്മാണം. ഒടിടി റിലീസ് ആണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 22ന് സ്ട്രീമിംഗ് ആരംഭിക്കും.

Advertisement
Advertisement