പ്രകൃതി സംരക്ഷണത്തിന്റെ 'നല്ല വിശേഷം"

Friday 15 October 2021 2:55 PM IST

പ്രകൃതി സംരക്ഷണത്തിന്റെ നല്ല പാഠങ്ങളുമായി നല്ല വിശേഷം ഇന്നുമുതൽ ഒടിടി റിലീസ്. ജീവന്റെ അടിസ്ഥാനം ജലമാണന്നതിനാൽ നമ്മുടെ അമൂല്യങ്ങളായ ജലസ്രോതസുകളും അതുവഴി പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഉദ്ബോധിപ്പിക്കുന്ന ചിത്രമാണ് "നല്ല വിശേഷം " . മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം മലയാളത്തിലെ പ്രമുഖങ്ങളായ സൈന പ്ളേ, ഫസ്റ്റ് ഷോസ്, സിനിയ, റൂട്ട്സ്, കൂടെ , എൽ എം, ഫിലിമി തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിൽ ഇന്ന് റിലീസാകുന്നു. ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ഇന്ദ്രൻസ് , ചെമ്പിൽ അശോകൻ, അപർണ്ണാ നായർ തുടങ്ങിയവർ താരനിരയിലുണ്ട്. പ്രവാസി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന നല്ല വിശേഷം കഥയെഴുതി സംവിധാനം ചെയ്യുന്നത് അജിതനാണ്. നുറുദ്ദീൻ ബാവ ദൃശ്യഭാഷ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് വിനോദ് കെ വിശ്വനാണ് . സുജിത്ത് സഹദേവാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഉഷാ മേനോന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സൂരജ് നായർ , റെക്സ് എന്നിവർ ചേർന്നാണ്. പി ആർ ഒ: അജയ് തുണ്ടത്തിൽ.

Advertisement
Advertisement