തായ്‌വാനിൽ ബഹുനില കെട്ടിടത്തിൽ അഗ്നിബാധ: 46 മരണം

Saturday 16 October 2021 1:24 AM IST

തായ്‌പേയ്: തെക്കൻ തായ്‌വാനിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ 46 മരണം. 41 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പ്രാദേശിക സമയം പുലർച്ചെ മൂന്നോടെയാണ് 13 നിലകളുള്ള കെട്ടിടത്തിന് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ഏറെ പടർന്ന ശേഷമാണ്​ അഗ്നിശമന സേന വിവരമറിഞ്ഞത്. കെട്ടിടത്തിന് ഏകദേശം 40 വർഷം പഴക്കമുണ്ട്. താഴത്തെ നിലകളിൽ കടകളും മുകളിൽ അപ്പാർട്ടുമെന്റുകളുമാണ്​ ഉണ്ടായിരുന്നത്​. കെട്ടിടം ഏതാണ്ട്​ പൂർണമായും നശിച്ചു.

Advertisement
Advertisement