ബ്രിട്ടീഷ് എം പി കുത്തേറ്റു മരിച്ചു

Saturday 16 October 2021 5:10 AM IST

ലണ്ടൻ: ബ്രിട്ടീഷ് എം.പിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് അമെസ്സിന് (69) ലേ
ഓൺ സീയിലെ ബെൽഫെയേഴ്സ് മെത്തോ‌ഡിസ്റ്റ് പള്ളിയിൽ വച്ച് അജ്ഞാതന്റെ കുത്തേറ്റ് മരിച്ചു. പള്ളിയിൽ നടന്ന യോഗത്തിനിടെയാണ് സംഭവം. ഡേവിഡിന്റെ മണ്ഡലമാണ് ലേ ഓൺ സീ. പള്ളിയിൽ യോഗത്തിനെത്തിയ എം.പിയെ അജ്ഞാതൻ ആക്രമിക്കുകയായിരുന്നു. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. എം.പിക്ക് നേരെ ആക്രമണം ഉണ്ടായതായി അദ്ദേഹത്തിന്റെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എം.പിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് സൂചന.

Advertisement
Advertisement