അക്ഷര മധുരം നുകർന്ന് കുരുന്നുകൾ

Saturday 16 October 2021 12:12 AM IST

ആലപ്പുഴ: ചിരിച്ചും ചിണുങ്ങിയുമെത്തിയ കുരുന്നുകൾ ജില്ലയിലെ ക്ഷേത്രനടകളിൽ ആചാര്യന്മാരുടെ നേതൃത്വത്തിൽ അക്ഷരമധുരം കുറിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി ദിനമായ ഇന്നലെയാണ് വിദ്യാരംഭം ചടങ്ങുകൾ നടന്നത്. രാവിലെ സരസ്വതി പൂജയ്ക്ക് ശേഷം പൂജയെടുപ്പും തുടർന്ന് വിദ്യാരംഭ ചടങ്ങുകളും നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രങ്ങളിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഗുരുക്ഷേത്രങ്ങൾ, കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മുല്ലയ്ക്കൽ ക്ഷേത്രം, പടവീട് ഭഗവതിക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊറ്റംകുളങ്ങര ദേവീക്ഷേത്രം, തോണ്ടൻകുങ്ങര മുത്താരമ്മൻ ദേവീക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പല്ലന ശ്രീപോർക്കലി ക്ഷേത്രം, കൊമ്മാടി ശ്രീനാരായണ ഗുരുസ്മാരക സമിതി, വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം, തൃക്കുന്നപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ ശാന്തിമാരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തിലും വീടുകളിൽ മുതിർന്ന അഗംങ്ങളും കുട്ടികൾക്ക് ആദ്യക്ഷരം പകർന്നുനൽകി.

Advertisement
Advertisement