മോദി സർക്കാർ കർഷക കരിനിയമങ്ങൾ സൃഷ്ടിക്കുന്നു : മന്ത്രി കെ. രാജൻ

Friday 15 October 2021 10:47 PM IST

തൃശൂർ : ഏകപക്ഷീയമായി കർഷക കരിനിയമങ്ങൾ സൃഷ്ടിക്കുകയും ദേശീയ പാഠ്യപദ്ധതി ആരോടും ആലോചിക്കാതെ മാറ്റിയെഴുതുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെ എ.ഐ.വൈ.എഫ് ജാഗ്രതയോടെ തന്നെയിരിക്കേണ്ടതുണ്ടെന്ന് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു.

എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ചരിത്ര നിരാസങ്ങളുടെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കഴിഞ്ഞ ദിവസം രാജ്‌നാഥ് സിംഗിൽ നിന്നുണ്ടായ പ്രസ്താവന. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി രക്ഷപ്പെട്ട ഇവരുടെ മുൻഗാമി സവർക്കാർ അങ്ങനെ ചെയ്തത് ഗാന്ധിജിയുടെ നിർദേശപ്രകാരം ആയിരുന്നുവെന്നാണ് ഇവരുടെ പുതിയ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സി.പിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, സംസ്ഥാന കൗൺസിൽ അംഗം വി.എസ് സുനിൽ കുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ രമേഷ്‌ കുമാർ, കെ.ജി ശിവാനന്ദൻ, എം. സ്വർണലത, എ.ആർ. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement