അറിവിന്റെ ഹരിശ്രീ കുറിച്ച് കുരുന്നുകൾ

Friday 15 October 2021 11:01 PM IST

തൃശൂർ: കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് വിദ്യാരംഭ ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. പതിനായിരത്തോളം കുട്ടികളെ എഴുത്തിനിരുത്താറുള്ള ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ ഇത്തവണ ആയിരം കുട്ടികളെയാണ് എഴുത്തിരുത്തിയത്. പാറമേക്കാവ്, തിരുവമ്പാടി, കൂർക്കഞ്ചേരി മഹേശ്വര ക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം, തെക്കേമഠം, മിഥുനപ്പിള്ളി ശിവക്ഷേത്രം,അശോകേശ്വരം, കുളശേരി, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങ് നടന്നു. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ പൂജയെടുപ്പിന് ശേഷം സരസ്വതി മണ്ഡപത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. ക്ഷേത്രം മേൽശാന്തി വി.കെ രമേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ബി.പി യോഗം അഡ്മിനിസ്‌ട്രേറ്റർ ജിനേഷ് കെ. വിശ്വനാഥൻ, അംഗങ്ങളായ കെ.കെ ബാബു, കെ.കെ. ജയൻ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി സദാനന്ദൻ, ലൈബ്രറി അഡ്മിനിസ്‌ട്രേറ്റർ കെ.ആർ മോഹനൻ എന്നിവർ നേതൃത്വം നൽകി.

തി​രു​വു​ള്ള​ക്കാ​വി​ൽ​ ​ആ​ദ്യാ​ക്ഷ​ര​ ​മ​ധു​രം

ചേ​ർ​പ്പ്:​ ​വി​ജ​യ​ദ​ശ​മി​യോ​ട് ​അ​നു​ബ​ന്ധി​ച്ച് ​തി​രു​വു​ള്ള​ക്കാ​വ് ​ശ്രീ​ ​ധ​ർ​മ്മ​ശാ​സ്താ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ആ​യി​ര​ത്തോ​ളം​ ​കു​രു​ന്നു​ക​ൾ​ ​അ​റി​വി​ന്റെ​ ​ആ​ദ്യാ​ക്ഷ​രം​ ​കു​റി​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ആ​രം​ഭി​ച്ച​ ​എ​ഴു​ത്തി​നി​രു​ത്ത​ൽ​ ​ഉ​ച്ച​വ​രെ​ ​നീ​ണ്ടു.​ ​തി​രു​വു​ള്ള​ക്കാ​വ് ​വാ​രി​യ​ത്തെ​ ​ശ്രീ​ധ​ര​ ​വാ​രി​യ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 20​ ​ഓ​ളം​ ​ആ​ചാ​ര്യ​ന്മാ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി. ഓ​ട്ടു​രു​ളി​യി​ലെ​ ​ഉ​ണ​ക്ക​ല​രി​യി​ൽ​ ​ആ​ചാ​ര്യ​ന്മാ​ർ​ ​ഹ​രി​ശ്രീ​ ​ഗ​ണ​പ​താ​യ​ ​ന​മ​:​ ​കു​റി​പ്പി​ച്ചു.​ ​ഉ​ണ​ക്ക​ല​രി​ ​കു​ട്ടി​ക​ൾ​ക്ക് ​പ്ര​സാ​ദ​മാ​യി​ ​ന​ൽ​കി.​ ​ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​നേ​ഴി​ ​ശി​വ​ദാ​സ​ൻ​ ​ന​മ്പൂ​തി​രി,​ ​സെ​ക്ര​ട്ട​റി​ ​എ.​എ.​ ​കു​മാ​ര​ൻ,​ ​ക​ൺ​വീ​ന​ർ​ ​സി.​ആ​ർ.​ ​രാ​ജ​ൻ,​ ​വ​ള​ണ്ടി​യേ​ഴ്‌​സ്,​ ​പൊ​ലീ​സ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.