180 ഗ്രാം കഞ്ചാവ് പിടികൂടി

Saturday 16 October 2021 12:13 AM IST

തൊടുപുഴ: നഗരത്തിൽ നടത്തിയ പട്രാളിംഗിനിടെ 180 ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സിയാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവുമായി കോലാനി ഭാഗത്ത് നിന്ന് വൈക്കം കളപ്പുര തട്ടയിൽ ചാക്കോ ജോസിനെയാണ് (21) പിടികൂടിയത്. ഇയാളെ പിടികൂടുന്നതിനിടെ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. പ്രിവന്റീവ് ഓഫീസർ അജിത് കുമാർ, വി.എസ്. നിസാർ, രാജേഷ് സുകുമാരൻ, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.