കാഴ്ചദിന ബോധവത്കരണ യാത്ര

Saturday 16 October 2021 2:10 AM IST

തിരുവനന്തപുരം: ലോക കാഴ്ചദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ചൈതന്യ ഐ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ റൈഡ് ടു സൈറ്റ് എന്ന പേരിൽ സംഘടിപ്പിച്ച അവയർനെസ് റൈഡ് ശ്രദ്ധേയമായി. ചൈതന്യ ഹോസ്‌പിറ്റലും തിരുവനന്തപുരം ബൈക്കേഴ്സ് ക്ളബും (ടി.ബി.സി), എൻ.ഡി.ഡി ബൈക്കേഴ്സുമായി ചേർന്ന് നടത്തിയ നേത്രസംരക്ഷണ അവബോധ റൈഡിൽ കുട്ടികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. രാവിലെ ആറിന് ചൈതന്യ ഐ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാരംഭിച്ച റൈഡ് നഗരം ചുറ്റി ഏഴുമണിയോടെ സമാപിച്ചു. ചൈതന്യ ഐ ഹോസ്‌പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പ്രമുഖ ഡോക്ടർമാരുൾപ്പെടെ നിരവധിപേർ ഫ്ളാഗ് ഒാഫ് ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement