പെൺകുട്ടികളെ ആദരിക്കണം: ആർ. ശ്രീലേഖ

Saturday 16 October 2021 2:20 AM IST

തിരുവനന്തപുരം: പെൺകുട്ടികൾ കൂടുതൽ ആദരിക്കപ്പെടണമെന്നും കുടുംബത്തിൽ ഒരു പെൺകുട്ടി പിറന്നാൽ അത് ഉത്സവമാക്കണമെന്നും മുൻ ഡി.ജി.പി ആർ. ശ്രീലേഖ പറഞ്ഞു. റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211, സോൺ 3 സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലികാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

റോട്ടറി സോൺ 3 അസി. ഗവർണർ അഡ്വ.എസ്.ആർ. ബൈജു, ആർ. രഘുനാഥ്, പി.ജി. മുരളീധരൻ, ഡോ. വിദ്യാ പണിക്കർ, അഡ്വ.എൽ. മോഹനൻ, വത്സലകുമാരി, എൻ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.