മതേതരത്വ ആദ്യക്ഷരവേദി

Saturday 16 October 2021 2:35 AM IST

തിരുവനന്തപുരം: ദേശീയ ബാലതരംഗം കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ കവടിയാറിലെ സ്വാമി വിവേകാനന്ദ പ്രതിമയുടെ മുന്നിൽ നടന്ന മതേതരത്വ ആദ്യക്ഷരവേദി ശ്രദ്ധേയമായി. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദീന ദസ്‌തഗീർ, അശ്വതി.എസ് എന്നിവരായിരുന്നു ഗുരുക്കന്മാർ. വിവിധ മതങ്ങളിൽപ്പെട്ട 32 വിദ്യാർത്ഥികൾ ആദ്യക്ഷരം കുറിച്ചു. പിന്നണി ഗായകൻ പട്ടം സനിത് ചടങ്ങിൽ പ്രാർത്ഥനാഗാനം ആലപിച്ചു.

കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ദീന ദസ്‌തഗീർ, അശ്വതി .എസ് എന്നിവരെ ഗൗരിലക്ഷ്‌മിഭായി ഉപഹാരം നൽകി അനുമോദിച്ചു. സംഗീതനൃത്ത കലാപഠനങ്ങൾക്ക് ദീപ മഹാദേവ്, ആദിത്യ സുബാഷ്, ജയശ്രീ വിനോദിനി, വൈഷ്‌ണ‌വി എന്നിവർ നേതൃത്വം നൽകി. ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ.ടി. ശരത്ച‌ന്ദ്ര പ്രസാദ് ആദ്യക്ഷരവേദി ഉദ്ഘാടനം ചെയ്‌തു. ജില്ലാ ചെയർമാൻ പൂവച്ചൽ സുധീർ, പി.എൻ. സുഗതൻ, റോബിൻസൺ അടിമാലി, ചാല സുധാകരൻ, ഡി. അനിൽകുമാർ, ടി.പി. പ്രസാദ്, ഭുവനചന്ദ്രൻ, ഋഷികേഷ്, അഞ്ചു, ആദിത്യ.പി.ജി, അബീന, അബിൻ, അബീഷ ജവഹർ, ആദിത്യ സുരേഷ്, വൈഷ്‌ണവി, പഞ്ചമി, അനൻവിന്യ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement