റായ്പൂർ റെയിൽവെ സ്റ്റേഷനിൽ സ്ഫോടനം: നാലുപേർക്ക് പരിക്ക്

Sunday 17 October 2021 1:32 AM IST

റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂർ റെയിൽവെ സ്റ്റേഷനിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ നാല്​ സി.ആർ.പി.എഫ്​ ജവാന്മാർക്ക്​ പരിക്ക്​. ഡിറ്റണേറ്റർ ട്രെയിനിലേക്ക്​ മാറ്റുന്നതിനിടെ അബദ്ധത്തിൽ താഴെ വീണാണ്​ സ്​ഫോടനമുണ്ടായത്​. ജമ്മുവിലേക്കുള്ള ട്രെയിനിൽ പുറപ്പെട്ട 122 ബറ്റാലിയൻ സി.ആർ.പി.എഫ്​ ജവാന്മാർക്കാണ് പരിക്കേറ്റത്​. ട്രെയിൻ പുറപ്പെടാൻ ഒരുങ്ങുന്ന സമയത്ത്​ സ്​ഫോടകവസ്​തുവുള്ള ഒരു ബോക്​സ്​ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഹെഡ്​കോൺസ്​റ്റബിൾ വികാസ്​ ചൗഹാന് ഗുരുതരമായി പരിക്കേറ്റു​. മറ്റ് മൂന്ന്​ പേരെ പ്രാഥമിക ചികിത്സ നൽകിയതിന്​ ശേഷം ഡിസ്​​ചാർജ്​ ചെയ്​തു. സംഭവത്തിൽ സി.ആർ.പി.എഫ്​ അന്വേഷണം പ്രഖ്യാപിച്ചു.

Advertisement
Advertisement