ഐ.എൻ.എല്ലിലേക്ക് ഇല്ല: കാരാട്ട് റസാഖ്
Sunday 17 October 2021 12:15 AM IST
കോഴിക്കാട്: ഇടത് സഹയാത്രികനായി തുടരാനാണ് ആഗ്രഹമെന്നും ഐ.എൻ.എല്ലിലേക്ക് ഇല്ലെന്നും മുൻ എം.എൽ.എ കാരാട്ട് റസാഖ് പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിലും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഒരു പാർട്ടിയിലേക്കും ഇല്ലെന്ന് അവരെ അറിയിച്ചു. ഇടതുപക്ഷത്ത് നിന്ന് അർഹമായ പരിഗണന ലഭിക്കുന്നുണ്ട്. പൊതുപ്രവർത്തനത്തിൽ സജീവമാണ്. എം.എൽ.എ ഒാഫീസ് അടച്ചിട്ടില്ല. ജനം പല ആവശ്യങ്ങൾക്കായി ഇപ്പോഴും ഒാഫീസിൽ എത്തുന്നുണ്ടെന്നും റസാഖ് പറഞ്ഞു.