വി. മുരളീധരൻ സുഡാനിലേക്ക്

Sunday 17 October 2021 12:43 AM IST

ന്യൂഡൽഹി: വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സുഡാൻ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ 18 മുതൽ 22 വരെ സന്ദർശനം നടത്തും. 18, 19 തീയതികളിൽ റിപ്പബ്ലിക്ക് ഒഫ് സുഡാൻ സന്ദർശിക്കുന്ന മുരളീധരൻ വിദേശകാര്യ മന്ത്രി ഡോ.മറിയം അൽസാദിഖ് അൽ മായുമായി ചർച്ച നടത്തും. സുഡാൻ പ്രസിഡന്റ് ലെഫ്റ്റ.ജനറൽ അബ്ദേൽ ഫത്താഹ് അബ്ദേറഹ്മാൻ അൽ ബുർഹാനുമായും പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്കുമായും കൂടിക്കാഴ്ചനടത്തും. ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളുമായും സംവദിക്കും.

20 ന് സൗത്ത് സുഡാനിലെത്തും. പ്രസിഡന്റ് ജനറൽ സൽവ കിർ മയാർഡിറ്റ് ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ചനടത്തും. ഇന്ത്യൻ സമൂഹത്തിന്റെ പരിപാടികളിലും പങ്കെടുക്കും. ഇന്ത്യൻ ആർമിയുടെ ഡോക്ടർമാർ നടത്തുന്ന ആശുപത്രിയും സന്ദർശിക്കും.