പ്രണയം നടിച്ച് പീഡനം 26കാരൻ അറസ്റ്റിൽ
വൈക്കം: പ്രണയം നടിച്ച് യുവതിയെ വീട്ടിലും ലോഡ്ജിലുമെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ എഴുമാംതുരുത്ത് സ്വദേശി അനൂപിനെതിരെ (26) കേസെടുത്തു. വിദ്യാർത്ഥിനിയായിരിക്കെ തുടങ്ങിയ പീഡനം മൂന്ന് വർഷം മുമ്പ് വരെ തുടരുകയായിരുന്നു. 2018ൽ പല തവണ യുവതിയുടെ വീട്ടിലും ലോഡ്ജിലുമെത്തിച്ച് ഇയാൾ പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നാലുമാസമായി എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇതിനിടെ യുവതി മറ്റൊരാളുമായി അടുപ്പത്തിലായതോടെ ഇയാൾ വധ ഭീഷണി മുഴക്കിയിരുന്നു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നല്കിയത്.