വിജയദശമി നവരാത്രി മഹോത്സവം

Sunday 17 October 2021 3:07 AM IST

തിരുവനന്തപുരം : ഭാരതീയ വണിക വൈശ്യ സംഘത്തിന്റെയും ശ്രേഷ്ഠ കലാസാംസ്കാരിക സംഘത്തിന്റെയും പുരാണപ്രചാരണ പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നുവന്ന നവരാത്രി മഹോത്സവം സമാപിച്ചു. സമാപന സമ്മേളനം ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ ഉദ്ഘാടനം ചെയ്തു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ മുഖ്യപ്രഭാഷണം നടത്തി.

ബോംഗെഗാവ് ജില്ലാകളക്ടർ ഡോ.ലക്ഷ്മിപ്രിയ ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു.

അഡ്വ.സോമസുന്ദരം അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു. ചെട്ടി മഹാസഭ പ്രസിഡന്റ് ബി. ശശിധരൻപിള്ള, കെ.പി. ബാലാമണി കോഴിക്കോട്, ശിവദാസ് കൊല്ലം, മുത്തുസ്വാമി കാച്ചാണി, പിച്ചുമണി തെങ്കാശി, കാളിസാമി കുറ്റാലം, കുമാരൻ കോമരം കാഞ്ഞങ്ങാട്, നന്ദിത ബാബുരാജ്, ഗൗരി കൃഷ്ണ, ഗീത സദാനന്ദൻ പത്തനംതിട്ട എന്നിവർ പങ്കെടുത്തു.