സിഗ്‌നേച്ചറിൽ ആൽഫി പഞ്ഞിക്കാരൻ നായിക

Monday 18 October 2021 6:57 AM IST

മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിഗ്‌നേച്ചർ അട്ടിപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു. ഷിബു, ബന്നാർഘട്ട എന്നീ ചിത്രങ്ങളിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച കാർത്തിക് കൃഷ്ണനാണ് നായകൻ.ശിക്കാരി ശംഭുവിലൂടെ ശ്രദ്ധേയയായ ആൽഫി പഞ്ഞിക്കാരനാണ് നായിക. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിഗ്‌നേച്ചറിൽ ടിനി ടോം, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ തുടങ്ങിയവർക്കൊപ്പം അട്ടപ്പാടി കട്ടേക്കാട് ഉൗരിലെ മൂപ്പനായ തങ്കരാജ് മാഷ്, അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയായ നാഞ്ചിഅമ്മയും മറ്റു ഗോത്രവാസികളും അഭിനയിക്കുന്നു. സാൻജോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, അരുൺവർഗീസ് തട്ടത്തിൽ, ജെ.സി. ജോർജ് എന്നിവർ ചേർന്നാണ് നിർമ്മാണം . തിരക്കഥയും സംഭാഷണവും ഫാദർ ബാബു തട്ടിൽ. എസ്. ലോവൽ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ നോബിൾ ജേക്കബ്,ക്രിയേറ്റീവ് ഡയറക്ടർ നിസാർ മുഹമ്മദ് .എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, മേക്കപ്പ് പ്രദീപ് രംഗൻ. വാർത്ത പ്രചാരണം എ. എസ് .ദിനേശ്