കൊല്ലത്തെ ഉദ്യോഗാർത്ഥികളെ പ്രതിസന്ധിയിലാക്കി പി.എസ്.സി

Monday 18 October 2021 2:26 AM IST

കൊ​ല്ലം​:​ ​ജി​ല്ല​യി​ലെ​ ​എ​ൽ.​പി​ ​സ്കൂ​ൾ​ ​അ​സി​സ്റ്റ​ന്റ് ​ഷോർട്ട് ലിസ്റ്റിൽ​ ​ഉ​ൾ​പ്പെ​ട്ട​ 800​ഓ​ളം​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ ​പി.​എ​സ്.​സി.​ ​കൊ​ല്ലത്ത് നിന്ന്​ ​ഷോർട്ട് ലിസ്റ്റിൽ​ ഉള്ളവ​രു​ടെ​ ​മാ​ത്രം​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​യും​ ​അ​ഭി​മു​ഖ​വും​ ​ത​ല​സ്ഥാ​ന​ത്ത് ​ന​ട​ത്താ​നാ​ണ് ​പി.​എ​സ്.​സി​യു​ടെ​ ​തീ​രു​മാ​നം.​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കേ​ണ്ട​ ​പി.​എ​സ്.​സി​ ​അം​ഗ​ങ്ങ​ൾ​ക്ക് ​ത​ങ്ങാ​ൻ​ ​കൊ​ല്ല​ത്ത് ​മി​ക​ച്ച​ ​താ​മ​സ​ ​സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ​മൂ​ല​മാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ​മാ​റ്റി​യ​തെ​ന്നാ​ണ് ​പി.​എ​സ്.​സി​ ​പ​റ​യു​ന്ന​ത്.​ ​അ​തേ​സ​മ​യം,​ ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ൽ​ ​ത​ന്നെ​ ​കൊ​ല്ലം​ ​ചി​ന്ന​ക്ക​ട​യി​ൽ​ ​റ​സ്റ്റ് ​ഹൗ​സ് ​അ​ട​ക്ക​മു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​നി​ല​വി​ലു​ണ്ട്. ന​വം​ബ​ർ​ 10​ ​മു​ത​ലാ​ണ് ​അ​ഭി​മു​ഖം​ ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​ രാ​വി​ലെ​ ​ഏ​ഴ​ര​യ്ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​തു​ട​ങ്ങും.​ 9.30​ ​മു​ത​ലാ​ണ് ​അ​ഭി​മു​ഖം.​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലു​ള്ള​വ​ര​ട​ക്കം​ ​പ​ട്ടി​ക​യി​ലു​ണ്ട്.​ ​ഇ​വ​ർ​ ​രാ​വി​ലെ​ ​ഏ​ഴ​ര​യ്ക്ക് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്ത​ണ​മെ​ങ്കി​ൽ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നി​നെ​ങ്കി​ലും​ ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങ​ണം.​ ​കൃ​ത്യ​സ​മ​യ​ത്ത് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്താ​ൻ​ ​കെ.​എ​സ്.​ആ​ർ.​സി.​ടി,​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സു​ക​ളി​ല്ല.അ​ത് ​മൂ​ലം​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​ടാ​ക്സി​ ​പി​ടി​ക്കു​ക​യോ​ ​ത​ലേ​ന്നെ​ത്തി​ ​ഹോ​ട്ട​ലി​ൽ​ ​ ത​ങ്ങു​ക​യോ​ ​ചെ​യ്യ​ണം.

 ഓൺലൈൻ പരീക്ഷാ കേന്ദ്രവുമില്ല

കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പി.എസ്.സിക്ക് മേഖല ഓഫീസുകളുള്ളത്. കൊല്ലത്തു മാത്രം ഇതുവരെ ഓൺലൈൻ പരീക്ഷാകേന്ദ്രം ഒരുക്കിയിട്ടില്ല. ആണ്ടാമുക്കത്ത് മേഖല ഓഫീസും ജില്ല ഓഫീസും ഒരു കെട്ടിടത്തിൽ വാടകയ്ക്കാണ് പ്രവർത്തിക്കുന്നത്. ഇവിടത്തെ സ്ഥലപരിമിതിയാണ് ഓൺലൈൻ പരീക്ഷാകേന്ദ്രം ഒരുക്കാത്തതിന്റെ കാരണമായി പറയുന്നത്. രണ്ട് ഓഫീസുകളും വെള്ളയിട്ടമ്പലത്തെ ബി.എസ്.എൻ.എല്ലിന്റെ കെട്ടിടത്തിലേക്ക് മാറ്റാൻ ആലോചന നടന്നിരുന്നു. പി.എസ്.സി ചെയർമാനും അംഗങ്ങളും കെട്ടിടം സന്ദർശിച്ചിരുന്നു. ചതുരശ്രയടിക്ക് പ്രതിമാസം 21 രൂപ വാടകയെന്ന ധാരണയിലുമെത്തി. പിന്നീട് നടപടികളുണ്ടായില്ല.