രക്ഷാ പ്രവർത്തനത്തിനൊരുങ്ങി മത്സ്യത്തൊഴിലാളി സംഘം

Sunday 17 October 2021 9:43 PM IST

തൃശൂർ: രക്ഷാ പ്രവർത്തനങ്ങൾക്കായി പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളുടെ ടീം സജ്ജം. 10 പേരടങ്ങുന്ന ടീമാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കടൽ സുരക്ഷ, രക്ഷാപ്രവർത്തനം, ഫസ്റ്റ് എയ്ഡ് എന്നിവയിൽ ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്‌പോർട്‌സിൽ നിന്ന് പരിശീലനം നേടിയത്. നിലവിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ടീം തയ്യാറായിട്ടുണ്ട്. മത്സ്യ ഫെഡ് വള്ളങ്ങളും സജ്ജമാണ്. മത്സ്യത്തൊഴിലാളികൾക്കിടയിൽ സ്‌ക്രീൻ ടെസ്റ്റ് നടത്തിയ ശേഷമാണ് 10 പേരടങ്ങുന്ന ടീമിനെ തിരഞ്ഞെടുത്ത് പരിശീലനത്തിന് അയച്ചത്. ഫിഷറീസ് വകുപ്പിന്റെ സ്‌റ്റൈപന്റോട് കൂടിയ പതിനഞ്ച് ദിവസത്തെ പരിശീലനമാണ് ഇവർ പൂർത്തിയാക്കിയത്. അപകടത്തിൽപെടുന്നവരെ തെരയാനും രക്ഷിക്കാനുമുള്ള ലൈഫ് സേവിംഗ്, പവർ ബോട്ട്, സീ റെസ്‌ക്യൂ തുടങ്ങി മൂന്ന് വിഭാഗങ്ങളിലും പരിശീലനം ലഭിച്ചു. അഴീക്കോട് കോസ്റ്റൽ പൊലീസ്, ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്, എറിയാട് പഞ്ചായത്ത്, കടലോര ജാഗ്രതാ സമിതി, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരടങ്ങുന്ന രക്ഷാ ടീമിന്റെ യോഗം അഴീക്കോട് ഫിഷറീസ് ഓഫീസിൽ നടന്നു. കോസ്റ്റൽ സി.ഐ ബിനു, ഫിഷറീസ് ഓഫീസർ പി.എം അൻസിൽ, എറിയാട് വൈസ് പ്രസിഡന്റ് പ്രസീന റാഫി എന്നിവർ നേതൃത്വം വഹിച്ചു.

ക​ൺ​ട്രോ​ൾ​ ​റൂം​ ​ ​തു​റ​ന്നു

തൃ​ശൂ​ർ​:​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സി​ൽ​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.​ ​ന​മ്പ​റു​ക​ൾ​:​ 9400066921,​ 9400066922,​ 9400066925