കൊരട്ടിമുത്തിയുടെ തിരുന്നാൾ ആഘോഷിച്ചു
Sunday 17 October 2021 10:04 PM IST
ചാലക്കുടി: കൊവിഡ് പ്രോട്ടോക്കോളിന്റെ നിയന്ത്രണത്തിൽ വിശ്വാസികളെ നിയന്ത്രിച്ച് കൊരട്ടി പള്ളിയിൽ തിരുന്നാൾ ആഘോഷിച്ചു. ഒരേ സമയം 250 ആളുകൾക്ക് മാത്രമാണ് പള്ളിയിലേക്ക് പ്രവേശനം. കളക്ടറുടെ പ്രത്യേക അനുമതി പ്രകാരമാണ് ഇത്രയും പേരെ പൊലീസ് കടത്തി വിടുന്നത്.
കുർബാനകൾക്ക് 40 പേരെയും അനുവദിക്കുന്നുണ്ട്. എന്നാൽ ഒരുവിധ വഴിപാടുകളും നടത്താനാകില്ല. പൊതുവേ ആളുകളുടെ തിരുനാളിനുള്ള വരവും കുറവാണ്. കൊവിഡിന് പുറമെ കഴിഞ്ഞ ദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥയും ജനങ്ങളെ ഭയപ്പാടിലാക്കി. പുലർച്ചെ മുതൽ പള്ളിയിൽ തിരുനാൾ കുർബാനകൾ ആരംഭിച്ചു. രാവിലെ മുത്തിയുടെ തിരുസ്വരൂപം താഴെയിറക്കി പ്രദർശിപ്പിച്ചു.