ഗുരുവായൂരിൽ ഉദയാസ്തമന പൂജ നവംബർ ഒന്ന് മുതൽ

Sunday 17 October 2021 10:12 PM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയും ചുറ്റുവിളക്കും നവംബർ ഒന്ന് മുതൽ പുനരാരംഭിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. മേൽപ്പത്തൂർ ആഡിറ്റോറിയവും നവംബർ ഒന്ന് മുതൽ കലാപരിപാടികൾക്ക് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഒന്നരക്കൊല്ലമായി മേൽപ്പത്തൂർ ആഡിറ്റോറിയം അടഞ്ഞു കിടക്കുകയായിരുന്നു. ഇക്കഴിഞ്ഞ അഷ്ടമിരോഹിണിക്ക് പൊതുസമ്മേളനവും ഓട്ടൻതുള്ളലും കഥകളിയും നടന്നെങ്കിലും വീണ്ടും അടച്ചിട്ടു. അഷ്ടമിരോഹിണി മുതൽ ആഡിറ്റോറിയം തുറക്കാൻ ദേവസ്വം തീരുമാനിച്ചെങ്കിലും കൊവിഡ് നിബന്ധന കർശനമാക്കിയതിനെ തുടർന്നാണ് നടപ്പാക്കാതിരുന്നത്.