ട്രാഫിക് എസ് ഐ ഓടിച്ച കാർ നിയന്ത്രണം വിട്ട് ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു

Sunday 17 October 2021 10:56 PM IST

തിരുവനന്തപുരം: ട്രാഫിക് എസ്.ഐ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട്, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചു. . അപകടത്തിൽ ആർക്കും പരിക്കില്ല.

തിരുവനന്തപുരം പട്ടം പൊട്ടക്കുഴിയില്‍ രാത്രി എട്ടരയോടെയാണ് സംഭവം. ട്രാഫിക് എസ് ഐ അനില്‍കുമാര്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് റോ‍ഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടെന തന്നെ പ`ലീസെത്തി കാര്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കി. അനില്‍കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു .നാട്ടുകാരുടെ പ്രതിഷേധത്തിനിടയില്‍ അനില്‍കുമാറിനെ വൈദ്യപരിശോധനക്കെന്ന പേരില്‍ പൊലീസ് ഉടന്‍ ജീപ്പില്‍ കയറ്റി കൊണ്ടുപോയി.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. അനില്‍കുമാറിനെ വൈദ്യപരിശോധക്ക് വിധേയനാക്കിയെന്നും, തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.