ഗുരുദേവ കൃതികളുടെ പഠന കേന്ദ്രം

Monday 18 October 2021 12:00 AM IST

ചേർത്തല: എസ്.എൻ.ഡി.പി യോഗം കൊക്കോതമംഗലം തെക്ക് 716 -ാം നമ്പർ ശാഖയിലെ കൊയ്തുരുത്തുവെളി സുബഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തോട് അനുബന്ധിച്ച് ഗുരുദേവ കൃതികളും മ​റ്റു കീർത്തനങ്ങളും പഠിപ്പിക്കുന്നതിന് പഠന കേന്ദ്രം തുറന്നു. 30 പെൺകുട്ടികളെയാണ് തിരഞ്ഞെടുത്തത്. ചേർത്തല യൂണിയൻ ഗുരുദർശന പഠന കേന്ദ്രം കോ ഓർഡനേ​റ്റർ അഖിൽ അപ്പുക്കുട്ടൻ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു ആറുകുഴി അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലറും ശാഖാ കൺവീനറുമായ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. കെ.ആർ. ഉദയസേനൻ, എൻ. പ്രകാശൻ, സുനിൽ രാജമന്ദിരം, അംബുജാക്ഷൻ, സുനിത സേതുനാഥ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement