ഇരട്ട സഹോദരങ്ങൾ കെട്ടിടത്തിന്റെ 25-ാം നിലയിൽ നിന്ന് വീണു മരിച്ചു

Monday 18 October 2021 12:00 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 9-ാം ക്ളാസ് വിദ്യാർത്ഥികളായ ഇരട്ടസഹോദരങ്ങൾ പാർപ്പിട സമുച്ചയത്തിന്റെ 25-ാം നിലയിൽ നിന്ന് വീണു മരിച്ചു. ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. എന്നാൽ എങ്ങനെയാണ് സഹോദരങ്ങൾ വീണ് മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

സിദ്ധാർത്ഥ വിഹാറിലെ ഒരു പാർപ്പിട സമുച്ചയത്തിലാണ് സംഭവം. സൂര്യനാരായൺ, സത്യനാരായൺ എന്നിവരാണ് മരിച്ചത്. ഇവരുടെ പിതാവ് മുംബയിൽ ഔദ്യോഗിക യാത്രയിലായിരുന്നു. സംഭവം നടക്കുമ്പോൾ മാതാവും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഏതാണ്ട് ഒരു മണിയോടെ സൂര്യനാരായണും സത്യനാരായണും അവർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിന്റെ 25ാം നിലയിൽ നിന്നും വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement