ജാഗ്വാർ എഫ്-പേസ് എസ്.വി.ആറിന്റെ ഡെലിവറിക്ക് തുടക്കം

Monday 18 October 2021 3:22 AM IST

കൊച്ചി: ജാഗ്വാർ ലാൻഡ്-റോവറിന്റെ പുത്തൻ പെർഫോമൻസ് എസ്.യു.വിയായ എഫ്-പേസ് എസ്.വി.ആറിന്റെ ഡെലിവറിക്ക് തുടക്കമായി. മോട്ടോർസ്‌പോർട്സിൽ നിന്ന് ഉൾക്കൊണ്ടതും അത്യാകർഷകവുമായ രൂപകല്പന,​ ആഡംബരം നിറഞ്ഞതും ആധുനിക 'കണക്‌ടഡ്" സാങ്കേതികവിദ്യകളാൽ സമ്പന്നവുമായ വിശാലമായ അകത്തളം,​ കരുത്ത‌ുറ്റ ഫെർഫോമൻസ് എന്നിങ്ങനെ സവിശേഷതകളുള്ള എഫ്-പേസ് എസ്.വി.ആറിന് എക്‌സ്‌ഷോറൂം വില 1.51 കോടി രൂപ മുതലാണ്.
405 കെ.ഡബ്ള്യു വി8 സൂപ്പർചാർജ്ഡ് പെട്രോൾ എൻജിനാണുള്ളത്. 700 എൻ.എം ആണ് മാക്‌സിമം ടോർക്ക്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ നാല് സെക്കൻഡ് ധാരാളം.