പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​ക്ക് ​​​ പീ​​​ഡ​​​നം​​​:​​​ ​​​ര​​​ണ്ടു​​​പേ​​​ർ​​​ ​​​അ​​​റ​​​സ്റ്റിൽ

Monday 18 October 2021 3:27 AM IST

പാ​​​ലോ​​​ട്:​​​ ​​​സ​​​മൂ​​​ഹ​​​മാ​​​ദ്ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ​​​ ​​​പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ ​​​പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​യെ​​​ ​​​സ്നേ​​​ഹം​​​ ​​​ന​​​ടി​​​ച്ച് ​​​ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യി​​​ ​​​പീ​​​ഡി​​​പ്പി​​​ച്ച​​​ശേ​​​ഷം​​​ ​​​പാ​​​തി​​​രാ​​​ത്രി​​​ ​​​വ​​​ഴി​​​യ​​​രി​​​കി​​​ൽ​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച​​​ ​​​ര​​​ണ്ടു​​​പേ​​​ർ​​​ ​​​അ​​​റ​​​സ്റ്റി​​​ൽ.​​​ ​​​ക​​​ട​​​യ്ക്ക​​​ൽ​​​ ​​​പു​​​ലി​​​പ്പാ​​​റ​​​ ​​​വാ​​​ലു​​​പ​​​ച്ച​​​ ​​​ത​​​ട​​​ത്തി​​​വി​​​ള​​​വീ​​​ട്ടി​​​ൽ​​​ ​​​നി​​​ഖി​​​ൽ​​​ ​​​(19​​​), ​​​ക​​​ട​​​യ്ക്ക​​​ൽ​​​ ​​​മു​​​കു​​​ന്ദേ​​​രി​​​ ​​​അ​​​യി​​​ര​​​ക്കു​​​ഴി​​​ ​​​പാ​​​ല​​​യ്ക്ക​​​ൽ​​​ ​​​ച​​​രു​​​വി​​​ള​​​ ​​​പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ​​​ ​​​മു​​​ഹ​​​മ്മ​​​ദ് ​​​ഇ​​​ർ​​​ഫാ​​​ൻ​​​ ​​​(19​​​)​​​ ​​​എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ​​​പാ​​​ലോ​​​ട് ​​​പൊ​​​ലീ​​​സ് ​​​അ​​​റ​​​സ്റ്റ് ​​​ചെ​​​യ്ത​​​ത്. ഒ​​​ക്ടോ​​​ബ​​​ർ​​​ 14​​​ന് ​​​രാ​​​ത്രി​​​യി​​​ലാ​​​ണ് ​​​പാ​​​ലോ​​​ട് ​​​ഇ​​​ല​​​വു​​​പാ​​​ലം​​​ ​​​സ്വ​​​ദേ​​​ശി​​​യാ​​​യ​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​യെ​​​ ​​​കാ​​​ണാ​​​നി​​​ല്ലെ​​​ന്ന് ​​​വീ​​​ട്ടു​​​കാ​​​ർ​​​ ​​​പൊ​​​ലീ​​​സ് ​​​സ്റ്റേ​​​ഷ​​​നി​​​ൽ​​​ ​​​വി​​​ളി​​​ച്ച​​​റി​​​യി​​​ച്ച​​​ത്.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ന​​​ട​​​ത്തി​​​യ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ​​​ ​​​പു​​​ല​​​ർ​​​ച്ചെ​​​ ​​​അ​​​ഞ്ചു​​​മ​​​ണി​​​യോ​​​ടെ​​​ ​​​തേ​​​രി​​​യി​​​ൽ​​​ ​​​ഭാ​​​ഗ​​​ത്തു​​​ ​​​നി​​​ന്ന് ​​​പെ​​​ൺ​​​കു​​​ട്ടി​​​യെ​​​ ​​​പൊ​​​ലീ​​​സ് ​​​ക​​​ണ്ടെ​​​ത്തി.​​​ ​​​ഇ​​​ൻ​​​സ്റ്റ​​​ഗ്രാം​​​ ​​​വ​​​ഴി​​​ ​​​അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ​​​പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ ​​​ര​​​ണ്ടു​​​പേ​​​രാ​​​ണ് ​​​ബൈ​​​ക്കി​​​ലെ​​​ത്തി​​​ ​​​ത​​​ന്നെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​നി​​​ന്ന് ​​​ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്ന് ​​​പെ​​​ൺ​​​കു​​​ട്ടി​​​ ​​​പൊ​​​ലീ​​​സി​​​ന് ​​​മൊ​​​ഴി​​​ന​​​ൽ​​​കി.​​​ ​​​കു​​​ട്ടി​​​യെ​​​ ​​​കൊ​​​ല്ലാ​​​യി​​​ൽ​​​ ​​​ഭാ​​​ഗ​​​ത്തേ​​​ക്ക് ​​​കൊ​​​ണ്ടു​​​പോ​​​യ​​​ ​​​ഇ​​​വ​​​ർ​​​ ​​​സ​​​മീ​​​പ​​​ത്തു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​സ്കൂ​​​ൾ​​​ ​​​കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​ ​​​എ​​​ത്തി​​​ച്ച് ​​​പീ​​​ഡി​​​പ്പി​​​ച്ചു.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ബൈ​​​ക്കി​​​ൽ​​​ ​​​തി​​​രി​​​കെ​​​ ​​​ഇ​​​ല​​​വു​​​പാ​​​ല​​​ത്തി​​​ന് ​​​സ​​​മീ​​​പം​​​ ​​​കൊ​​​ണ്ടു​​​വ​​​ന്നി​​​റ​​​ക്കി​​​യ​​​ ​​​ശേ​​​ഷം​​​ ​​​ക​​​ട​​​ന്നു​​​ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. പെ​​​ൺ​​​കു​​​ട്ടി​​​യെ​​​ ​​​വി​​​ളി​​​ച്ച​​​ ​​​ഫോ​​​ൺ​​​ ​​​ന​​​മ്പ​​​ർ​​​ ​​​കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ​​​ന​​​ട​​​ത്തി​​​യ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ​​​ ​​​മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കം​​​ ​​​പൊ​​​ലീ​​​സ് ​​​പ്ര​​​തി​​​ക​​​ളെ​​​ ​​​പി​​​ടി​​​കൂ​​​ടി.​​​ ​ റൂ​​​റ​​​ൽ​​​ ​​​ജി​​​ല്ലാ​​​ ​​​പൊ​​​ലീ​​​സ് ​​​മേ​​​ധാ​​​വി​​​ ​​​പി.​​​കെ​​​ ​​​മ​​​ധു​​​വി​​​ന്റെ​​​ ​​​നി​​​ർ​​​ദ്ദേ​​​ശ​​​പ്ര​​​കാ​​​രം​​​ ​​​പാ​​​ലോ​​​ട് ​​​ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ​​​ ​​​സി.​​​കെ.​​​ ​​​മ​​​നോ​​​ജ്,​​​​​​​ ​​​എ​​​സ്.​​​ഐ​​​ ​​​നി​​​സാ​​​റു​​​ദീ​​​ൻ,​​​ ​​​എ​​​സ്.​​​ഐ​​​ ​​​ബാ​​​ബു​​​കാ​​​ണി,​​​ ​​​ഗ്രേ​​​ഡ് ​​​എ​​​സ്.​​​ഐ​​​മാ​​​രാ​​​യ​​​ ​​​റ​​​ഹിം,​​​​​​​ ​​​ഉ​​​ദ​​​യ​​​ൻ,​​​​​​​ ​​​എ​​​സ്.​​​സി.​​​പി.​​​ഒ​​​മാ​​​രാ​​​യ​​​ ​​​രാ​​​ജേ​​​ഷ്,​​​ ​​​ര​​​ഞ്ജീ​​​ഷ്,​​​ ​​​സ​​​ജീ​​​വ്,​​​ ​​​റി​​​യാ​​​സ് ​​​ഗീ​​​ത,​​​ ​​​ഷൈ​​​ലാ​​​ബീ​​​വി,​​​ ​​​സി.​​​പി.​​​ഒ​​​ ​​​സു​​​ലൈ​​​മാ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ​​​ ​​​സം​​​ഘ​​​മാ​​​ണ് ​​​പ്ര​​​തി​​​ക​​​ളെ​​​ ​​​പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​​​ ​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ ​​​ഇ​​​വ​​​രെ​​​ ​​​റി​​​മാ​​​ൻ​​​ഡ് ​​​ചെ​​​യ്തു.